സൈനിക ക്ഷേമ വകുപ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസ് വിമുക്തഭട സെമിനാർ ഫെബ്രുവരി ഒന്നിന് ശനിയാഴ്ച രാവിലെ 10:30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സെമിനാറിൽ എല്ലാ വിമുക്തഭടന്മാരും ആശ്രിതരും പങ്കെടുക്കണമെന്ന് സൈനിക ക്ഷേമ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഷീബ രവി ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഇൻ ചാർജ് സി ജെ ജോസഫ് എന്നിവർ അറിയിച്ചു. വിമുക്തഭട ക്ഷേമത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.