The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു

നീലേശ്വരം : നീലേശ്വരം ജി എൽ പി സ്കൂളിൽ വിജയോത്സവവും എൻ്റോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് പി.കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉപഹാരങ്ങൾ വിതരണം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.ഗൗരി, വാർഡ് കൗൺസിലർ പി. ബിന്ദു, ഹോസ്ദുർഗ് ബി.പി.സി ഡോ: കെ.വി. രാജേഷ്, എസ്.എം.സി ചെയർമാൻ എം.വി. ദീപു, മദർ പി.ടി.എ പ്രസിഡണ്ട് ഇ.വി ബിന്ദു. മുൻ പ്രധാന അധ്യാപിക എ.വി.ഗീത, പുതിയ കണ്ടം ജി.യു.പി സ്കൂളിലെ പ്രധാന അധ്യാപിക കെ. ശോഭ, സീനിയർ അസിസ്റ്റൻ്റ് ടി.വി. ശ്രീജ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക പി.നളിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സീമ നന്ദിയും പറഞ്ഞു.
2023-24 വർഷം എൽ എസ് എസ് വിജയികളായ ഋഷികേശ്. പി, നിരഞ്ജൻ ഇ. വി, ധ്യാൻ രഞ്ജിത്ത്, ആതിഷ് പി യു, നയൻ കൃഷ്ണ, ഫാത്തിമത്ത് സുഹ്‌റ റിയാസ് എസ് വി, ആഷ്മിക. കെ, വേദ നായർ പി, സാധിക എസ് എൻ, റിയ കെ പി, സന്മയ നന്ദകുമാർ,പാർവതി പ്രശാന്ത്, വൈഗ ടി വി എന്നീ കുട്ടികളെ ഉപഹാരങ്ങൾ നല്കി അനുമോദിക്കുകയും മൂന്ന്, നാല് ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയം കൈവരിച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും നടന്നു.

Read Previous

കാസര്‍കോട് സാരീസ്; ഓണര്‍ഷിപ്പ് കാര്‍ഡ് പ്രകാശനം ചെയ്തു

Read Next

കാഞ്ഞങ്ങാട് ഗതാഗതനിയന്ത്രണം കാര്യക്ഷമമാക്കും: ജില്ലാ പോലീസ് മേധാവി 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!