The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

രണ്ട് അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കൾ വിദ്യാനഗര്‍ പോലീസ് പിടിയിൽ

 

കർണാടക സ്വദേശികളായ അന്തര്‍സംസ്ഥാന വാഹന  മോഷ്ടാക്കളായ രണ്ടു പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. മംഗലാപുരം ഗുഡ്ഡെ കണ്ണൂരിലെ മുഹമ്മദ് അല്‍ഫാസ് (23), മംഗലാപുരം, പഞ്ചിമൊഗറു, മത്തോട്ടി, മസ്ജിദ് റോഡിലെ മൂഡംബില്‍ ഹുസൈന്‍ (20) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ ജെ വിനോയിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

 

മായിപ്പാടിയില്‍ വെച്ചാണ് ഇരുവരും പൊലീസിന്‍റെ പിടിയിലായത്. എടനീര്‍, പാടി, കോരിക്കാറിലെ മുബഷീറിന്‍റെ ബൈക്ക് കഴിഞ്ഞ ഡിസംബര്‍ 19 ന് കോരിക്കാര്‍മൂലയില്‍ നിന്നും മോഷണം പോയിരുന്നു. തുടര്‍ന്ന് ബഷീര്‍ നല്‍ കിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലായത്. കുപ്രസിദ്ധ അന്തര്‍ സംസ്ഥാന വാഹന കവര്‍ച്ചക്കാരനായ മംഗലാപുരത്തെ ഷക്കീലാണ് ബൈക്ക് മോഷ്ടിച്ചത് .അതിനു ശേഷം കൂട്ടാളികളായ മൂഡംബില്‍ ഹുസൈനും മുഹമ്മദ് അല്‍ഫാസിനും കൈമാറുകയായിരുന്നു. ഇവര്‍ ബൈക്കില്‍ വ്യാജ നമ്പര്‍ഘടിപ്പിച്ച ശേഷം മറിച്ച് വില്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് കൂടുതല്‍ വാഹനമോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് പോ ലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ അറസ്റ്റുചെയ്ത സംഘത്തില്‍ എസ് ഐ വി വി ദീപ്തി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റോജന്‍ സി പി ഒ മാരായ ഷിനോയ്, അബ്ദുല്‍സലാം, കൃഷ്ണനുണ്ണി എന്നിവരും ഉണ്ടായിരുന്നു.

Read Previous

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ

Read Next

ബി ജെ പി നേതാവ് പരത്തി ഗോവിന്ദൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!