
ഏപ്രിൽ 18 ന് നടത്തുന്ന വിദ്വാൻ പി കേളു നായരുടെ അനുസ്മരണ ദിനചാരണത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. വിദ്വാൻ പി ട്രസ്റ്റ് ചെയർമാൻ കുഞ്ഞിക്കണ്ണൻ കക്കാണത് അധ്യക്ഷത വഹിച്ചു. പി യൂ ഉണ്ണികൃഷ്ണൻ നായർ,വിനോദ് കുമാർ അരമന, വി ശശി, കെ വി സജീവൻ , സി പി ശുഭ, മധുസൂദനൻ,തങ്കമണി, കെ. പ്രസേനൻ, പി.വി ജയരാജ്, ഡോ. രാജൻ തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി ഗോവിന്ദരാജ് വെള്ളിക്കോത്ത് സ്വാഗതവും, ജോ. സെക്രട്ടറി പ്രതീഷ് ഓളിയക്കാൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
ചെയർമാൻ:കുഞ്ഞിക്കണ്ണൻ കക്കാണത്
വൈസ് ചെയർമാൻമാർ
കെ വി സജീവൻ
മധുസൂദനൻ
പി യൂ ഉണ്ണികൃഷ്ണൻ നായർ
വിനോദ് കുമാർ അരമന
കൺവീനർ : ഗോവിന്ദരാജ്
ജോ. കൺവീനർമാർ
പ്രതീഷ് ഓളിയക്കാൽ
സി പി ശുഭ