
പയ്യന്നൂർ: കവിയും കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ വിജയൻതെരുവത്തിൻ്റെ ” വെയിൽ ഉറങ്ങട്ടെ ” പുസ്തക പ്രകാശനം 17ന് പയ്യന്നൂരിൽ നടക്കും.വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ വി.കെ രവീന്ദ്രൻ്റെ അധ്യക്ഷതയിൽ
പ്രശസ്ത എഴുത്തുകാരൻ ഡോ.സോമൻ കടലൂർ പുസ്തകം പ്രകാശനം ചെയ്യുംപ്രകാശൻ കരിവെള്ളൂർ ഏറ്റുവാങ്ങും.കെ.ശിവകുമാർ ( പയ്യന്നൂർതാലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി) പുസ്തകം പരിചയപ്പെടുത്തും.ടി.ഭരതൻ, രാഘവൻ കടന്നപ്പള്ളി, കെ.കെ.അഷ്റഫ് എന്നിവർ ആശംസകൾ നേരും.ചടങ്ങിന്ഗണേഷ് പയ്യന്നൂർ സ്വാഗതവും വിജയൻതെരുവത്ത് നന്ദിയും പറയും.