കേരളം കാതോർത്തിരിക്കുന്ന പെരിയ ഇരട്ടക്കൊല കേസ് വിധി ഉടൻ . കൊച്ചി സിബിഐ കോടതി ജഡ്ജി ശേഷാദ്രിനാഥനാണു കേസിൽ വിധി പറയുന്നത്.സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരനാണ് ഒന്നാംപ്രതി. ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി കുഞ്ഞിരാമൻ ഉദുമ മുൻ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ. മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, സജി ജോർജ്,കെ എം സുരേഷ്, അനിൽകുമാർ, ഗിജിൻ കല്യോട്ട്, ശ്രീരാഗ്, അശ്വിൻ, സുബീഷ് വെളുത്തുള്ളി, മുരളി താന്നിത്തോട്, രഞ്ജിത്ത്,പ്രദീപ് ഏച്ചിലടുക്കം, ആലക്കോട് മണി,ചിമ്മിണി രാജു, ശാസ്താ മധു, സുരേന്ദ്രൻ, റെജി വർഗീസ്, ഹരിപ്രസാദ് ഏച്ചിടുക്കം, കെ വി ഭാസ്കരൻ, ഗോപൻ വെളുത്തോള്ളി, സന്ദീപ് വെളുത്തോള്ളി എന്നിവരാണ് കേസിലെ പ്രതികൾ.2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊലചെയ്യപ്പെട്ടത്. സിപിഎമ്മിനെ അടുത്തകാലത്ത് ഏറെ പ്രതിരോധത്തിലാക്കിയ ഈ കേസിന്റെ വിധി സിപിഎമ്മിനും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. വിധിയെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് കല്യോട്ടും പെരിയയിലും ഉൾപ്പെടെ കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത് ഇന്നലെ കല്യോട്ട് പോലീസ് റൂട്ട് മാർച്ചും നടത്തിയിരുന്നു.