കാഞ്ഞങ്ങാട്: ആൾ കേരള ബാങ്ക് റിട്ടേറിസ് ഫെഡറേഷൻ്റെ കലാ സാംസ്കാരിക വിഭാഗമായ ആൾ കേരള ബാങ്ക് റിട്ടേറീസ് കൾച്ചറൽ അസോസിയേഷൻ ( അബ്ക ) പ്രശസ്ത സംഗീതജ്ഞനായ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് അബ്ക ജില്ലാ സെക്രട്ടറി ഗിരിധർ രാഘവനും പ്രസിഡൻ്റ് മാധവഭട്ടും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
രക്ഷാധികാരി കെ വി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. പുതുവത്സര പ്രതിഭാദര സംഗമത്തിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലേയും സാംസ്കാരിക പ്രതിഭകളെ ആദരിക്കുക എന്ന സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരമാണ് അബ്ക ജില്ലാ കമ്മറ്റി ഗൃഹാങ്കണത്തിലെ ആദരവ് പരിപാടി സംഘടിപ്പിച്ചത്. മികച്ച അദ്ധ്യാപകനുള്ള സംസ്ഥന , ദേശീയ അവാർഡ്, ചെന്നയിൽ നിന്നുള്ള ഗുരു ശ്രേഷ്ട പുരസ്ക്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വിഷ്ണു ഭട്ടിനെത്തേടി ഇതിനകം തന്നെ എത്തിയിട്ടുണ്ട്.
തുടർന്ന് വിഷ്ണു ഭട്ട് കീർത്തനങ്ങൾ ആലപിക്കുകയും തൻ്റെ സംഗീത യാത്രാ അനുഭവങ്ങൾ പങ്കുവെച്ചു. ചടങ്ങിൽ ബാലകൃഷ്ണൻ ഇ, സുരേഷ് ടി കെ, പ്രവീൺ കുമാർ എൻ കെ , ബി മുകുന്ദറായ കമത്ത്, കൃഷ്ണൻ സി എ, കുഞ്ഞിരാമൻ പി, കൃഷ്ണൻ ഭട്ടതിരി, വി നാരായണൻ, കെ കരുണാകരൻ, മുരളീധരൻ വടയേക്കളം തുടങ്ങിയവർ സംസാരിച്ചു.