കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രിൽ 19 ന് ആരംഭിക്കും. ഏപ്രിൽ 19ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തറവാട് തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർക്ക് ആചാര്യവരണം. വെള്ളിക്കോത്ത് പടിക്കാൽ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച് തറവാട് പരിസരത്ത് സമാപിക്കും. തുടർന്ന് പുതിയ പീഠം, ആയുധം, ബിംബം ഏറ്റുവാങ്ങൽ, പ്രാസാദശുദ്ധി തുടങ്ങിയ താന്ത്രിക ചടങ്ങുകൾ നടക്കും.
ഏപ്രിൽ 20ന് രാവിലെ ഗണപതിഹോമവും കലശാഭിഷേകവും ,തുടർന്ന് രാവിലെയും വൈകിട്ടുമായി വിവിധ താന്ത്രിക ചടങ്ങുകൾ നടക്കും.
ഏപ്രിൽ 21ന് രാവിലെ മഹാഗണപതിഹോമം, പ്രാസാദ പ്രതിഷ്ഠ, പീഠപ്രതിഷ്ഠ, രാവിലെ 7.39 മുതൽ 9.42 വരെയുള്ള മുഹൂർത്തത്തിൽ ബിംബപ്രതിഷ്ഠ നടക്കും. തുടർന്ന് പ്രസാദ വിതരണവും ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനവും ഉണ്ടാകും.