
വെള്ളരിക്കുണ്ട് :സെന്റ് ജോസഫ് എ. യു. പി. സ്കൂൾ കരുവുള്ളടക്കം 41 മത് വാർഷികാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉത്ഘാടനം ചെയ്തു. മാനേജർ ഫാദർ ഡോ.ജോൺസൺ അന്ത്യാങ്കുളം അധ്യക്ഷതവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. പി. രത്നാകരൻ മുഖ്യഅഥിതി ആയിരുന്നു. വാർഡ് മെമ്പർ കെ. ആർ.വിനു, പി. ടി. എ. പ്രസിഡന്റ് പി. അരവിന്ദാക്ഷൻ, ഫാദർ ജോസഫ് മുഞ്ഞനാട്ട്, ഷാന്റി സിറിയക്,മദർ പി. ടി. എ. പ്രസിഡന്റ്, ബി. പി. സി. ഷൈജു ബിരിക്കുളം, മനു ജിൽസൺ. സ്കൂൾ ലീഡർ ആൽ ഫ്രെഡ് ജോമോൻ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
പ്രധാന അധ്യാപിക സിസ്റ്റർ റെജീനാമമാത്യു സ്വാഗതവും സീനിയർ അസിസ്റ്റന്റ് വി. ത്രേസ്യാമ ജി. എൽ. നന്ദിയും പറഞ്ഞു.
കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി..