The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

കലവറയിൽ വിഭവങ്ങൾ ആകാൻ ക്ഷേത്രപരിസരത്തെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ തളിരിടുന്നു

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട് : കലവറ ഘോഷയാത്രയിലേക്ക് വിഭവങ്ങളാകാൻ ക്ഷേത്രപരിസരത്തെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ തളിരിടുന്നു.

ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായുള്ള കലവറ നിറക്കൽ ചടങ്ങിലേക്ക് വിഭവങ്ങൾ ഒരുക്കുന്നതിനായാണ് ക്ഷേത്ര പരിസരത്തെ 500 വീടുകളിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി ത്തോട്ടം ഒരുങ്ങുന്നത്.

ആനക്കൽ, പൊടിപ്പള്ളം, അത്തിക്കടവ്, മുണ്ടമാണി, പാലച്ചുരം ,നായർകടവ്, അരിങ്കല്ല്, ചെമ്പൻചേരി പെരിയാട്ട്, മരുതും കുളം, കൊന്നനംകാട്, കുഴിങ്ങാട്, പൊന്നുമുണ്ട കക്കോൽ, തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള വീടുകളിൽ ചെറു പച്ചക്കറിത്തോട്ടം ഒരുക്കാനായി തൈകൾ നൽകിയതും ക്ഷേത്രത്തിൽ നിന്നുതന്നെ. പയർ. മുളക്. തക്കാളി. വേണ്ട.വെള്ളരി. പാവൽ തുടങ്ങിയ വിവിധയിനം ഹൈബ്രീഡ് തൈകളാണ് ഇതിനായി ബളാൽ കൃഷി ഭവന്റെ സഹായത്തോടെ ഇതിനായി നൽകിയത്..

ക്ഷേത്രഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാതൃസമിതി പ്രസിഡന്റ് ജ്യോതി രാജേഷിന് പച്ചക്കറി തൈകൾ കൈമാറി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പദ്ധതി ഉത്ഘാടനം ചെയ്തു.

ആഘോഷകമ്മറ്റി ചെയർമാൻ വി. മാധവൻ നായർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം പി. പത്മാവതി, മാതൃസമിതി സെക്രട്ടറി രേഷ്മ രാധാകൃഷ്ണൻ, ശ്യാമള ശ്രീധരൻ, ശാന്താ രാമകൃഷ്ണൻ, അനു ജയൻ, ഗീത കുഞ്ഞികൃഷ്ണൻ, ആഘോഷകമ്മറ്റി ജനറൽ കൺവീനർ ഹരിഷ് പി നായർ, ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ. സെക്രട്ടറി ഇ. ദിവകാരൻ നായർ. .ഇ ഭാസ്കരൻ നായർ. പി..കുഞ്ഞി കൃഷ്ണൻ നായർ. .സി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു..

Read Previous

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Read Next

കുറ്റിക്കോൽ കുടുംബം ബെൻസ് കാറിന് ഇഷ്ട നമ്പർ ലേലം കൊണ്ടത് നാലര ലക്ഷം രൂപയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73