The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

നവീന്റേത് കൊലപാതകത്തിന് തുല്ല്യമായ ഞെട്ടിക്കുന്ന സംഭവമെന്ന് വി ഡി സതീശന്‍; പി പി ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം കൊലപാതകത്തിന് തുല്യമായ ഞെട്ടിക്കുന്ന സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം കുടുംബത്തില്‍പ്പെട്ടയാളാണ് നവീന്‍ ബാബു. സിപിഐഎം സംഘടനയുടെ ഭാഗമായ ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ സംഘടനയില്‍പ്പെട്ടയാളുകള്‍ക്ക് പോലും ധാരണയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

പി പി ദിവ്യ വ്യക്തിവിരോധം തീര്‍ക്കാന്‍ ക്ഷണിക്കപ്പെടാത്ത യാത്രയപ്പ് ചടങ്ങിലേക്ക് എത്തി. അപമാനിച്ചതിന്റെ ഫലമായിട്ടാണ് നവീന്‍ ബാബു ജീവനൊടുക്കിയത്. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യമാണ്. അധികാരം ദുരുപയോഗം ചെയ്ത് ആരെയും അപമാനിക്കാം എന്ന് പറയുന്നത് ഭൂഷണമല്ല. ഭരണത്തിന്റെ അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും പ്രതിഫലനം. കേസെടുത്ത് അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

അധികാരത്തിന്റെ ബലത്തില്‍ എന്തും ചെയ്യാമെന്ന പ്രവണതയാണ് പലര്‍ക്കും. ശക്തമായ നടപടി സ്വീകരിക്കണം. ശബരിമല സ്‌പോട്ട് ബുക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കി കൊടുക്കരുതെന്നും വി ഡിസതീശന്‍ പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്ഷണിക്കാതെ യാത്രയപ്പു ചടങ്ങിനെത്തി മനപ്പൂര്‍വ്വം തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പരസ്യമായി ആക്ഷേപിക്കുയായിരുന്നു പി. പി. ദിവ്യയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നിയമനടപടി വേണമെന്നും രാജിവെച്ച് നിയമനടപടി നേരിടണമെന്നുമാണ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യയ്ക്കും കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അടിയന്തരമായി ജില്ലാ കളക്ടറുടെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്‍ സിപിഎം നേതാക്കള്‍ നിരന്തരമായി നടത്തുന്ന ഭീഷണിയും അപവാദപ്രചാരണവും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയാണെന്നും ആരോപിച്ചു.

Read Previous

കുമ്പള ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുക്കം പൂർത്തിയായി

Read Next

കളക്ടറുടെ അദാലത്തുകൾ മാറ്റിവച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73