നൂറു കണക്കിന് പൊതുജങ്ങളും അതുപോലെ തന്നെ കിഴക്കൻ മലയാര മേഖലയിൽ നിന്നടക്കം കാഞ്ഞങ്ങാടേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വാഴുന്നോറോടി മുതൽ നമ്പ്യാർക്കാൽ അണക്കെട്ട് വരെയുള്ള റോഡ് ഉടൻ തന്നെ ഗതാഗത യോഗ്യമാക്കണം എന്ന് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം 162 ബൂത്ത് കമ്മിറ്റി യോഗം ആവശ്യപെട്ടു.
രണ്ടാഴ്ചയിലേറെ അറ്റകുറ്റ പണിക്കായി പൊളിച്ചിട്ടിരിക്കുന്ന റോഡ് അരുകുകൾ ഒരടിയിലേറെ താഴ്ചയിൽ കുഴിച്ചതിനാൽ ദിനംപ്രതി നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്. കാൽനട പോലും ദുസഹമായിരിക്കുകയാണ്. മുനിസിപ്പൽ ചെയര്പേഴ്സണും പരാതി നൽക്കാൻ യോഗം തീരുമാനിച്ചു. ബൂത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ എം,മാധവൻ മടിയൻ , രാജൻ പാലങ്കി , ജാനു പൈങ്ങോത്ത്, ബാലചന്ദ്രൻ മധുരംകൈ, വിനോദ് മധുരംകൈ,അനിത കുണ്ടെന തുടങ്ങിയവർ സംസാരിച്ചു.