സുധീഷ്പുങ്ങംചാൽ
വെള്ളരിക്കുണ്ട് :കൊന്നക്കാട് വട്ടക്കയം ചാമുണ്ഡിശ്വരി കാവിൽ ചണ്ഡികാഹോമത്തിന് ഭക്തി നിർഭരമായ തുടക്കം.
ചീർക്കയം സുബ്രമണ്യകോവിൽ പരിസരത്ത് നിന്നും മുത്തു കുടകകളുടെ യും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ആചാര്യൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രി ഡോ. രാമചന്ദ്ര അഡിഗയെ വട്ടക്കയം കാവിലേക്ക് സ്വീകരിച്ചു.
കാവിന് മുന്നിൽ വെച്ച് ആചാര്യനെ കാൽകഴുകി പൂർണ്ണ കുംഭത്തോടെ സ്വീകരിച്ചു.
തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം രവീശതന്ത്രി കുണ്ടാർ ഉത്ഘാടനം ചെയ്തു.. സംഘാടകടസമിതി ചെയർമാൻ സൂര്യനാരായണൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.
ഡോ രാമചന്ദ്രഅഡിഗ അനുഗ്രഹപ്രഭാഷണം നടത്തി.
വെള്ളരി ക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ മുഖ്യ അഥിതിയായി..
ഉത്തരമലബാർ ക്ഷേത്ര സംരക്ഷണസമിതി ചെയർ മാൻ രാജൻ പെരിയ. പഞ്ചായത്ത് അംഗങ്ങളായ മോൻസി ജോയ്. പി. സി. രഘു നാഥൻ നായർ. എൻ. വി. പ്രമോദ്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതി നിധികളായ പി. ജി. ദേവ്. ടി. പി. തമ്പാൻ. പി. ആർ. ശശി ധരൻ. കെ. ആർ. മണി. ബിനു തോട്ടൻ. ഹരീഷ് പി. നായർ എന്നിവർ പ്രസംഗിച്ചു.
പി. എസ്. റെജി കുമാർ അമുഖ പ്രസംഗം നടത്തി.
സംഘാടകസമിതി ചെയർ മാൻ മുണ്ടയിൽ രാഘവൻ സ്വാഗതവും വി. ആർ. ജയകുമാർ നന്ദിയും പറഞ്ഞു..
വിവിധ ക്ഷേത്ര മാതൃ സമിതികളുടെ കൈകൊട്ടികളി അരങ്ങേറി.
ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രാർത്ഥന. സ്ഥലസമർപ്പണം തുടർന്ന് വാദ്യ ഘോഷങ്ങളോടെ യാഗശാലാ പ്രവേശനം. മണ്ഡലദർശന മഹാ സങ്കൽപം പുണ്യാഹവാചന ഗണപതി പൂജ കലശസ്ഥാപനം.ദീപാരാധന എന്നിവയ്ക്ക് ശേഷം ചണ്ഡികാ യാഗം ആരംഭിക്കും.
ഉച്ചക്ക് മഹാപൂർണ്ണഹൂതി തീർത്ഥ പ്രസദ വിനിയോഗനടക്കും. അന്നദാനത്തിനു ശേഷം ചണ്ഡികാ ഹോമത്തിനു സമാപനമാകും.