The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

വർദ്ധൻസ് ഹോമിയോ ആസ്പത്രി സിൽവർ ജൂബിലി നിറവിൽ

സിൽവർ ജൂബിലിയുടെ ഭാഗമായി നവീകരിച്ച കാസർകോട് പുതിയ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വർദ്ധൻ സ് ഹോമിയോപതിക്ക് ആസ്പത്രി തുറന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്തും ജൈവ കൃഷി പരിപാലനരംഗത്തും ശ്രദ്ധേയനായിരുന്ന ഡോ. പി. ഇട്ടിരവിയാണ് 25 വർഷം മുമ്പ് വർദ്ധൻ സ് ഹോമിയോപതിയ് ആസ്പത്രി തുടങ്ങിയത്. മൂന്ന് വർഷം മുമ്പ് മരണപ്പെട്ട ഡോ. ഇട്ടി രവിയുടെ മക്കളായ ഹോമിയോപതിയിൽ മാസ്റ്റർ ബിരുദം നേടിയ ഡോ. വിഷ്ണുവർദ്ധനും ബി.എച്ച്.എം.എസ്. കഴിഞ്ഞ ഡോ. ഹർഷവർദ്ധനുമാണ് ആസ്പത്രി നടത്തുന്നത്. നവീകരിച്ച ആസ്പത്രി എൻ. എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാസർകോട് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷനായി. നഗര സഭ പ്രതിപക്ഷ നേതാവ് പി. രമേശ് മുഖ്യാതിഥിയായിരുന്നു. ഇടി രവിയുടെ ഭാര്യ ഗീതാമണി ഭദ്രദീപം കൊളുത്തി. മധൂർ ഗ്രാമപ്പഞ്ചായത്ത് അംഗം ഹനീഫ് അറന്തോട്, പി.കെ. വിനോദ് കുമാർ, ഡോ. പി. ശ്രീകുമാർ, ജോസ് ഫ്രാൻസിസ്, ഡോ. വിഷ്ണുവർദ്ധൻ, ഡോ. ഹർഷവർദ്ധൻ, കെ.ടി. സുനീഷ് കുമാർ, ഡോ. കെ.ജി. ഗിരീഷ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

Read Previous

കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ് 

Read Next

ചെറുവത്തൂരിൽ പിറകോട്ട് എടുത്ത ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73