കരിവെള്ളൂർ: ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള ജി.ഡി. നായർ പുരസ്കാരം നേടിയ വൈക്കത്ത് നാരായണൻ മാസ്റ്റർക്ക് ആണൂർ കൃഷ്ണപ്പിള്ള ഗ്രന്ഥാലയത്തിൽ സ്വീകരണം നൽകി. എം. അമ്പു കുഞ്ഞിയുടെ വീട്ട് മുറ്റത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.ശ്രീവിദ്യ ഉപഹാരം നൽകി. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ അനുമോദന പ്രഭാഷണം നടത്തി. എം.പി. ജിഷ അധ്യക്ഷയായി.
സി.വി. ബാലകൃഷ്ണൻ എഴുതിയ നോവൽ – അരുൾ- സി.സുരേഷ് മാഷ് പരിചയപ്പെടുത്തി. വൈക്കത്ത് നാരായണൻ മാഷ്,ടി. സുനിൽ, സി. രമേശൻ, എം. അമ്പുകുഞ്ഞി, ടി.വി. വിനോദ്, എം.പി. ഉഷ,വി. രജനി ടീച്ചർ, എം.പി. ജീന , ചിത്ര സി. സംസാരിച്ചു.