കാസർകോട്:കാറടുക്ക, ദേലംപാടി, മുളിയാർ പഞ്ചായത്തുകളിൽ അതി രൂക്ഷമായ വന്യമൃഗ ശല്യം സർക്കാർ ഇടപെട്ട് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഐഎൻടിയുസി കാസർഗോഡ് നിയോജകമണ്ഡലം യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മൗനം വെടിയണമെന്ന് പ്രഥമ ഐഎൻടിയുസി യോഗം വനംവകുപ്പ് ഉന്നതരോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് സിജി ടോണി അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പിജി ദേവ് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും, നായന്മാമൂല മുതൽ കാസറഗോഡ് ഗവ: കോളേജ് വരെ സർവ്വീസ് റോഡുകളിൽപൊതുജനങ്ങൾ നേരിടുന്ന പ്രയാസം കണ്ടില്ലെന്ന് നടിക്കരുതെന്നും,യോഗം ആവശ്യപ്പെട്ടു. ഐഎൻടിയു സി ജില്ലാ വൈസ് പ്രസിഡണ്ട് അർജുനൻ തായലങ്ങാടി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഉമേഷണങ്കൂർ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി അബൂബക്കർ തുരുത്തി, പി കെ വിജയൻ, ഉദയൻ കൊണാല, പവിത്രൻ കെ എം, പ്രദീപ് പുറവങ്കര, ബാലകൃഷ്ണൻ, രത്നാകരൻ കുണ്ടാർ, ഗോപാലകൃഷ്ണൻ സതീശൻ സിറിയക്, അഭിലാഷ് പി തുടങ്ങിയവർ സംസാരിച്ചു.