
പയ്യന്നൂർ.പുഞ്ചക്കാട് സെൻറ് മേരീസ് സ്കൂളിൽ നിർമ്മാണം പൂർത്തിയാകുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ശില്പം28 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പദ്മശ്രീ വി പി അപ്പുക്കുട്ട പൊതുവാൾ അനാച്ഛാദനം ചെയ്യും. വെങ്കല നിറത്തിൽ ഫൈബർ ഗ്ലാസിൽ നിർമ്മിച്ച ശില്പത്തിന് മൂന്നടി ഉയരമാണുള്ളത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ് ഗാന്ധിജിയുടെ ശില്പം നിർമ്മിക്കുന്നത് . ഗാന്ധിജിയുടെ ഒറിജിനൽ ഫോട്ടോകളും വീഡിയോകളും ആണ് ശില്പ നിർമാണത്തിന് മാതൃകയായിട്ടുള്ളത്.
മൂന്നടി ഉയരമുള്ള ഗ്രാനൈറ്റ് പീoത്തിന് മുകളിലേക്കാണ് ശിൽപം സ്ഥാപിക്കുക.1992-93 വർഷ ഏഴാം ക്ലാസ് കൂട്ടായ്മ ആയ “കറാമ്പിലകൾ “ആണ് വിദ്യാലയത്തിലേക്കൂ സ്തൂപം സമർപ്പിക്കുന്നത്. കൂട്ടായ്മയിലെ ആളുകൾ കുഞ്ഞിമംഗലത്തെ ചിത്രൻ്റെ പണിപ്പുരയിൽ എത്തി ശില്പ നിർമാണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു.