The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അഭ്യാസം വേണ്ട,കലക്ടറേറ്റിൽ ഉണ്ണിത്താനും എംഎൽഎയും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കാസർകോട് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതി നുള്ള ടോക്കൺ ആദ്യം തന്നില്ലെന്ന് ആരോപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും എ കെ എം അഷ്റഫ് എംഎൽഎയും കുത്തിയിരുന്ന് പ്രതിഷേധിച്ചു.അഭ്യാസമിറക്കേണ്ടെന്നും രാഷ്ട്രീയം കളിക്കാനാണെങ്കിൽ കളക്ടര്‍ വേണ്ടല്ലോയെന്നും പറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന എം എൽ എ യും മുസ്ലിം ലീഗ് നേതാക്കളും പ്രതിഷേധത്തിൽ ഭാഗമായി.

ജില്ലാ സിവിൽ സ്റ്റേഷനിലെ ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താന്റെ പരാതി. ഒൻപത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കൺ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന് നൽകാൻ ശ്രമമെന്നാണ് പരാതി ഉന്നയിച്ചത്. എന്നാൽ രാവിലെ ഏഴ് മണിക്ക് തന്നെ താൻ കളക്ട്രേറ്റിൽ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാൽ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം പറയുന്നു. ഈ വാദം വകവയ്ക്കാതെ കളക്ട്രേറ്റിൽ രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുകയാണ്‌ ചെയ്തത് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സിവിൽ സ്റ്റേഷനിൽ പത്രിക സമര്‍പ്പിക്കാൻ ടോക്കൺ അനുവദിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം രാജ്മോഹൻ ഉണ്ണിത്താൻ രാവിലെ ഒൻപത് മണിക്ക് കളക്ട്രേറ്റിലെത്തി കളക്‌ടറുടെ ഓഫീസിന് മുന്നിൽ നിന്നു. എന്നാൽ അതിന് മുൻപേയെത്തിയ അസീസ് കടപ്പുറം ഇവിടെ തന്നെ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു. ടോക്കൺ അനുവദിക്കുമ്പോൾ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു കളക്ടറുടെ ഓഫീസിൽ നിന്നുള്ള മറുപടി. ഇതോടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്.

പൊലീസ് ഇടപെട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആക്ടിങ് ചുമതല വഹിക്കുന്ന സിഎച്ച് കുഞ്ഞമ്പുവും രാജ്മോഹൻ ഉണ്ണിത്താനോട് സംസാരിച്ചു. എന്നാൽ ഇതോടെ എകെഎ അഷ്റഫ് എംഎൽഎയെ ഒപ്പം കൂട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി കളക്ടറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു.

Read Previous

മാതൃകാ പെരുമാറ്റചട്ടം ലംഘനം; കാസര്‍കോട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Read Next

അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ നിന്നും പാൻ മസാലകൾ പിടികൂടി ഒരാൾ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!