കാഞ്ഞങ്ങാട്: നെഹ്‌റു കോളേജില്‍ നിര്‍മിച്ച ഇന്‍ഡോര്‍ സ് റ്റേഡിയം കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യൻ കായിക താരങ്ങൾക്ക് തുറന്നു കൊടുത്തു.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത അധ്യക്ഷത വഹിച്ചു. നെഹ്‌റു മെമ്മോറിയല്‍ എഡ്യക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.കെ.സി.രാജ മുഖ്യാതിഥിയായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ.വി മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗം അഡ്വ.കെ.കെ.നാരായണന്‍, കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.ടി.ദിനേശൻ, കേരള സ്പോർട്ട് സ് കൗൺസിലർ മെമ്പർ പ്രൊഫസർ പി.രഘുനാഥ് , കോളേജ് പിടിഎ വൈസ് പ്രസിഡൻറ് വി വി തുളസി, ജൂനിയർ സൂപ്രണ്ട് പി കെ. ബാലഗോപാലൻ, യൂണിയൻ ജനറൽ സെക്രട്ടറി ആർ.ചന്ദ്രബാബു, കോളേജ് ട്രഷറർ സത്യനാഥ ഷേണായി,
സംസ്ഥാന സ്പോർട്ട് കൗൺസിൽ നോമിനി ബാലൻ മാണിയാട്ട് ,
എന്നിവർ സംസാരിച്ചു.
സ്റ്റേഡിയ നിർമ്മാണം പൂർത്തീകരിച്ച എഞ്ചജിനീയർ എം എസ് പ്രദീപനെ ആദരിച്ചു. കോളേജ് മാനേജര്‍ കെ രാമനാഥന്‍ സ്വാഗതവും കായിക വിഭാഗം മേധാവി എം കെ സുധീഷ് നന്ദിയും പറഞ്ഞു.