BUDJET 2024
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്, 58 മിനിറ്റുകൾകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത്.
*കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ*
* ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും.
* കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്താകെ സ്ഥാപിക്കും.
* ആയുഷ്മാൻ ഭാരത് പദ്ധതി അങ്കൺവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി.
*ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും.
* രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും
* സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും, മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും.
* 50 വർഷത്തിൻ്റെ പരിധി സംസ്ഥാനങ്ങൾക്ക് വായ്പ
* ഇന്ത്യയുടെ കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും.
* പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും. നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും.
* വിമാനത്താവള വികസനം തുടരും. വ്യോമഗതാഗത മേഖല വിപുലീകരിക്കും. കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും
* വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും.
* ഇ – വാഹനരംഗ മേഖല വിപുലമാക്കും
* ജനസംഖ്യ വർദ്ധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും.
* ഇന്ത്യ ആത്മീയ വിനോദത്തിൻറെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.