ഉഡുപ്പി -കാസർഗോഡ് , കരിന്തളം -വയനാട് 400 കെ വി ലൈൻ നിർമാണവും കരിന്തളം 400 കെ വി സബ്സ്റ്റേഷൻ നിർമ്മാണവും കേരള സർക്കാരിന്റെ ഈ ഭരണ കാലത്ത് പൂർത്തിയാക്കുമെന്ന് വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന വിഷയത്തിലെ തർക്ക പരിഹാരത്തിന് കെഎസ്ഇബി തലത്തിൽ തീരുമാനമെടുത്തിട്ടുണ്ട് ഉത്തരമലബാർ മേഖലയ്ക്കും കാസർഗോഡിനും വൈദ്യുതി മേഖലയുടെ കുതിപ്പിന് മുതൽക്കൂട്ടാകുന്ന ഈ പദ്ധതി തടസ്സപ്പെടുത്താതെ രീതിയിൽ സമവായത്തിലൂടെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി മേഖല കുതിച്ചു ചാട്ടത്തിന്റെ പാതയിലാണ് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 831 .26 മെഗാവാട്ട് അധിക ഉത്പാദനശേഷി കൈവരിച്ചിട്ടുണ്ട് ഇതിൽ 782.71 മെഗാവാട്ട് സൗരോർജ്ജത്തിൽ നിന്നും 48.55 മെഗാവാട്ട് ജല വൈദ്യുതി പദ്ധതികളിൽ നിന്നും ആണ് ഉത്പാദിപ്പിച്ചത്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി 40 മെഗാ വാട്ട് ശേഷിയുള്ള തോട്ടിയാർ എന്നീ ജലവൈദ്യുതി പദ്ധതികൾ ഈ വർഷം തന്നെ പൂർത്തീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതികൾ ഉൾപ്പെടെ 21 മെഗാവാട്ട് ശേഷിയുള്ള ഒമ്പത് ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു .2000 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുതി പദ്ധതികളും 3000 മെഗാ ശേഷിയുള്ള സൗരോർജ് പദ്ധതികളും നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ ഫ്ലോട്ടിങ് സോളാർ നിലയങ്ങൾ കാറ്റിൽ നിന്നും വൈദ്യുതി തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യാഭ്യാസം വൈദ്യുതി ഉത്പാദനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.
അടുത്ത മൂന്നു പതിറ്റാണ്ട് കാലത്തെ വൈദ്യുതി ആവശ്യ നിറവേറ്റാൻ കഴിയുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് വൈദ്യുതി പ്രസരണ മേഖലയിൽ പൂർത്തിയാകുന്നത് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 21 സബ് സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കുകയും 29 സബ്സ്റ്റേഷനുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു വെന്നും വൈദ്യുതി വകുപ്പ് മന്ത്രി പറഞ്ഞു