കാഞ്ഞങ്ങാട് : കേന്ദ്ര-സംസ്ഥാന സർക്കാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾക്കൊരുങ്ങുന്നു. ഇതിന് തുടക്കം കുറിച്ചുകൊണ്ട്ഏപ്രിൽ 4ന് പഞ്ചായത്ത് മുൻസിപ്പൽ കേന്ദ്രങ്ങളിലേക്ക് രാപ്പകൽ സമരം സംഘടിപ്പിക്കും പഞ്ചായത്തിരാജ് സംവിധാനം തകിടം മറിച്ച് പഞ്ചായത്തുകൾക്ക് ഫണ്ടുകൾ വെട്ടി കുറച്ച് ശ്വാസംമുട്ടിച്ച് വികസന ക്ഷേമ പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയിലും മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിലൂടെ തുടർന്നു കൊണ്ടിരിക്കുന്ന മരണങ്ങൾക്കും കർഷകർക്ക് കാർഷിക ഇടങ്ങളിൽ കൃഷിക്കും ടാപ്പിങ്ങിനും മറ്റും പോകാൻ കഴിയാത്ത സാഹചര്യത്തിനും മുന്നിൽ നിസ്സംഗത പാലിച്ച് കേന്ദ്ര കേരള സർക്കാർ പരസ്പരം പഴിചാരി കർഷക ദ്രോഹത്തിന് കൂട്ട് നില്ക്കുന്നതിനെതിരെ ഏപ്രിൽ 10 ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലേക്ക് മാർച്ചും നടത്തും.
നിയോജക മണ്ഡലം യോഗം ജില്ലാ യു ഡി എഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു
നിയോജക മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് അധ്യക്ഷനായി. ജില്ലാ കൺവിനർ എ.ഗോവിന്ദൻ നായർ, ഹക്കീം കുന്നിൽ ജെറ്റോ ജോസഫ്, വി. കമ്മാരൻ, പി.വി.സുരേഷ് ,ഹരിഷ് പി നായർ, ടി.കെ.നാരായണൻ, വൺ ഫോർ അബ്ദുൾ റഹ്മാൻ, അഡ്വ: എൻ.എ ഖാലിദ്, കെ മുഹമ്മദ് കുഞ്ഞി,എം.പി. ജാഫർ സി.വി.തമ്പാൻ . ഗംഗാധരൻ. , ബഷീർ ആറങ്ങാടി, റഹ്മത്തുള്ള, ഉമേശൻ വേളൂർ , മധുസൂദനൻ ബാലൂർ, ബദറുദിൻ എന്നിവർ സംസാരിച്ചു.കൺവീനർ ബഷിർ വെള്ളിക്കോത്ത് സ്വാഗതവും കൺവിനർ സി.വി. ഭാവനൻനന്ദിയും പറഞ്ഞു