കാസർകോട് പാർലമെൻ്റ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജമോഹൻ ഉണ്ണിത്താൻ്റെ വിജയത്തിനായി 501 അംഗ നീലേശ്വരം നഗരസഭ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു കൺവെൻഷൻ കെ പി സി സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു , യു ഡി എഫ് ചെയർമാൻ ഇ.എം. കുട്ടിഹാജി അദ്ധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീർ, ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി.രാമചന്ദ്രൻ, ലീഗ് മണ്ഡലം സെക്രട്ടറി അഡ്വ കെ പി നസീർ, യു ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീർ , ഡപ്യൂട്ടി ലീഡർ റഫീക് കോട്ടപ്പുറം, സി എം പി ജില്ലാ സെക്രട്ടറി ടി.വി. ഉമേശൻ , പി കെ രഘുനാഥ്, പി സി സുരേന്ദ്രൻ നായർ, എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ – ഇ.എം. കുട്ടി ഹാജി (ചെയർമാൻ), എറുവാട്ട് മോഹനൻ (കൺവീനർ), ഇ ഷജീർ ( ട്രഷറർ )