
നീലേശ്വരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രതിവർഷം ലഭ്യമാക്കേണ്ടുന്ന വികസന ഫണ്ട് ഗണ്യമായി വെട്ടി കുറച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ഏപ്രിൽ 4-ാം തീയ്യതി സംഘടിപ്പിക്കുന്ന രാപ്പകൽ സമരം ഇടത് ദുർഭരണത്തിനുള്ള താക്കീതായി മാറുമെന്ന് യു.ഡി.എഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി യോഗം മുന്നറിയിപ്പു നൽകി .
ഏപ്രിൽ 4-ാം തീയ്യതി വൈകുന്നേരം 4 മണി മുതൽ നീലേശ്വരം പഴയ നഗരസഭാ ഓഫീസിന് എതിർവശം സംഘടിപ്പിക്കുന്ന രാപ്പകൽ സമരം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ സി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എറുവാട്ട് മോഹനൻ സ്വാഗതം പറഞ്ഞു. മടിയൻ ഉണ്ണികൃഷ്ണൻ, എം.രാധാകൃഷ്ങ്ങൾ നായർ, ഇ ഷജീർ , ടി.വി. ഉമേശൻ, ഇ.കെ. അബ്ദുൾമജീദ്, സി.വിഭ്യാധരൻ , കെ.പി. മഹമൂദ് ഹാജി എന്നിവർ സംസാരിച്ചു.