നീലേശ്വരം: കാസർഗോഡ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ്റെ നീലേശ്വരം നഗരസഭ പര്യടനത്തിന് പടിഞ്ഞാറ്റംകൊഴുവൽ വായനശാല പരിസരത്തിൽ നിന്നും തുടക്കം കുറിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എ. ജി.സി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. എറുവാട്ട് മോഹനൻ സ്വാഗതം പറഞ്ഞു. തുടർന്ന് ചിറപ്പുറം, വള്ളിക്കുന്ന് പ്രദേശങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി. ഡി സി സി പ്രസിഡൻ്റ് പി.കെ. ഫൈസൽ, കെ.പി. കുഞ്ഞിക്കണ്ണൻ, എം. അസിനാർ, ഹക്കിം കുന്നിൽ, കരിമ്പിൽ കൃഷ്ണൻ, കെ.വി. ഗംഗാധരൻ, മാമുനി വിജയൻ, രമേശൻ കരുവാച്ചേരി, അഡ്വ കെ.കെ. രാജേന്ദ്രൻ , ടി.സി. എ റഹ്മാൻ, കെ.വി സുധാകരൻ, വി.കെ. രവീന്ദ്രൻ, ടി. വി ഉമേശൻ, കെ.പി. പ്രകാശൻ, ഇ.എം. കുട്ടി ഹാജി, മഡിയൻ ഉണ്ണികൃഷ്ണൻ, പി. രാമചന്ദ്രൻ, അബ്ദുള്ളകുഞ്ഞി ചെർക്കള, പി. കുഞ്ഞിക്കണ്ണൻ, നഗരസഭ പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീർ , പി.സി സുരേന്ദ്രൻ നായർ, പ്രവാസ് ഉണ്ണിയാടൻ, എം.വി ഭരതൻ, സി.കെ.രോഹിത്, അനൂപ് ഓർച്ച, വി.എസ്.നജീബ്, അഡ്വ.കെ.വി.രാജേന്ദ്രൻ, കെ.വി.ശശികുമാർ, ഇ.എൻ.പത്മാവതി, കെ എം ശ്രീജ, കെ.ചന്ദ്രശേഖരൻ, ഗീതാറാവു എന്നിവർ വവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.