The Times of North

Breaking News!

ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്   ★  ബാലന്‍ കെ. നായരുടെ മകൻ നടൻ മേഘനാഥൻ അന്തരിച്ചു   ★  നാസ്ക ഇരുപതാം വാർഷികം ഡിസംബർ 1ന് 4മണിക്ക് ദുബായിയിൽ   ★  കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ   ★  ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ   ★  കണിച്ചിറയിലെ ചന്ദ്രന്‍ അന്തരിച്ചു   ★  സദ്ഗുരു പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാരായി   ★  ചുമട്ട് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) താലൂക്ക് ഓഫീസ് മാർച്ച് നടത്തി

റാശിദ് പൂമാടത്തിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ

യു എ ഇ യിലെ മാധ്യമ പ്രവർത്തകനും നീലേശ്വരം ആനച്ചാൽ സ്വദേശിയുമായ റാശിദ് പൂമാടത്തിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു. അബുദബിയിൽ നിന്നും ആദ്യമായാണ് ഒരു മാധ്യമ പ്രവർത്തകന് ഗോൾഡൻ വിസ ലഭിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ അനുമതിയാണ് ഗോൾഡൻ വിസ. ഇത് സാധാരണ വിസകളിൽ നിന്ന് വ്യത്യസ്തമായി ദീർഘകാലാടിസ്ഥാനത്തിലുള്ള താമസ സൗകര്യം നൽകുന്നു. 10 വർഷം കാലാവധിയുള്ള, പുതുക്കാവുന്ന ദീർഘകാല റെസിഡൻസ് വിസയാണിത്. ഗോൾഡൻ വിസയുള്ളവർക്കു ദീർഘകാലത്തേക്ക് യുഎഇയിൽ താമസിച്ച് ജോലി ചെയ്യാനും പഠിക്കാനും തൊഴിൽ ചെയ്യാനും കഴിയും. സ്പോൺസർഷിപ്പ് ആവിശ്യമില്ല. യു എ ഇ ആഭ്യന്തര മന്ത്രാലയം, അബൂദബി പോലീസ്, ഷാർജ സാംസ്‌കാരിക വകുപ്പിന്റെ മാധ്യമ പുരസ്‌കാരം രണ്ട് തവണ ഉൾപ്പെടെ പതിനഞ്ചോളം അവാർഡുകൾക്ക് റാശിദ് പൂമാടം ഇതിന് മുമ്പ് അർഹനായിട്ടുണ്ട്.

Read Previous

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

Read Next

ലോക്സഭാ തിരഞ്ഞെടുപ്പ് : ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73