The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നിർത്തിയിട്ട കാറിനു പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

തളിപ്പറമ്പ്: റോഡരികിൽ നിർത്തിയിട്ട കാറിന് പിറകിൽ ബൈക്കിടിച്ച് ചെറുകുന്ന്, കണ്ണപുരം സ്വദേശികളായ യുവാക്കള്‍ മരിച്ചു. കണ്ണപുരം മൊട്ടമ്മലിൽ കൃസ്തുക്കുന്നിലെ ജോയല്‍ ജോസസ് (24), ചെറുകുന്ന് പാടിയിലെ ജോമോന്‍ ഡൊമിനിക് (22) എന്നിവരാണ് മരിച്ചത്. ശനി പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപത്താണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇരുവരും ബന്ധുക്കളാണ്. മൃതതദേഹങ്ങള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

ജോയൽ ജോസ് പരേതനായ ജോസിൻ്റെയും സീമയുടെയും മകനാണ്. ഡൊമിനിക്കിൻ്റെയും ജോയ്സിയുടെയും മകനാണ് ജോമോൻ ഡൊമിനിക്. സഹോദരൻ: ജാക്സൺ.

Read Previous

വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 23ന്

Read Next

നെരോത്ത് പെരട്ടൂർ തറവാട് മൂത്തായർ പി.വി. കുഞ്ഞികൃഷ്ണൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!