കാറിടിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. പള്ളിക്കര വേങ്ങര വളപ്പിൽ വീട്ടിൽ വി. വി കൃഷ്ണന്റെ മകൻ എം .ബാബു( 48), സുഹൃത്ത് ചെമ്മാക്കര വാഴവളപ്പിൽ വീട്ടിൽ കുഞ്ഞിരാമൻറെ മകൻ വി വി കുഞ്ഞികൃഷ്ണൻ (65 ) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സന്ധ്യയോടെ പള്ളിക്കര ദേശീയപാതയിൽ പബ്ലിക് റീഡിങ് റൂമിന് സമീപം റോഡരികിൽ നിൽക്കുകയായിരുന്നു ഇവരെ ചെറുവത്തൂർ ഭാഗത്തുനിന്നും അമിത വേഗതയിൽ വന്ന ടി. ഒ 224 kl3865 ബി നമ്പർ കാർ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കാർ ഓടിച്ച ചെറുതാഴം മണ്ടൂരിലെ എം മുഹമ്മദിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.