
ഭൂതപാനിയുടെ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതര മായിപരിക്കേറ്റു. ബളാൽ അത്തിക്കടവിലാണ് സംഭവം. ഇന്ന് രാവിലെ പണിക്ക് പോയ മരപ്പണിക്കാർക്കാണ് കുത്തേറ്റത്. കനകപ്പള്ളിയിലെ ചാമക്കാലിൽ തോമസ് (55), ക്ലായിക്കോട് സ്വദേശി സുജിത്ത്( 60 ) എന്നിവർക്കാണ് പരിക്കേറ്റത്.. ഇവരെ കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.