പൊന്നാനിയില്‍ നിന്നും വെള്ളിയായ്ച്ച രാത്രി മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടു. പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്റെ ഗഫൂര്‍ (39) , പൊന്നാനി അഴീക്കല്‍ സ്വദേശി കുറിയാമാക്കാനകത്ത് സലാം എന്നിവരാണ് മരിച്ചത്.അഴീക്കല്‍ സ്വദേശീ നൈനാറിന്റെ ഉടമസ്ഥതയിലുള്ള ഇസ്ലാഹ് ബോട്ടാണ് അപകടത്തില്‍പെട്ടത് .കരയില്‍ നിന്ന് മുപ്പത്തിയെട്ട് നോര്‍ത്ത് 48 ഈസ്റ്റ് അകലെയാണ് യുവരാജ് സാഗര്‍ കപ്പല്‍ ബോട്ടില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് തകര്‍ന്ന് മുങ്ങി പോയി. മലയാളികളുള്‍പ്പടെ ആറോളം തൊഴിലാളികളുണ്ടായിരുന്ന ബോട്ടില്‍ നിന്ന് അപകട സമയത്ത് നാല് പേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷപ്പെടുത്തി പൊന്നാനിയില്‍ നിന്നുള്ള മറ്റു ബോട്ടുകള്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.