കാഞ്ഞങ്ങാട്: ദേശീയപാതയിലൂടെ അപകടമുണ്ടാക്കും വിധം മത്സരിച്ച് ഓടിച്ചു വന്ന രണ്ട് ലോറികൾ ഹൊസ്ദുർഗ് എസ് ഐ എം ടി പി സൈഫുദ്ദീൻ പിടികൂടി ഡ്രൈവർമാർക്കെതിരെ കേസെടുത്തു. കെഎൽ 59 -3116 നമ്പർ ലോറി ഓടിച്ച കുന്നുംകൈയിലെ മുഹമ്മദ് മകൻ കെ എം അഹമ്മദ് ( 48)കെഎൽ 60 ബി- 531 നമ്പർ ലോറി ഓടിച്ച പടന്നക്കാട് കരുവളം ഹൗസിൽ അബ്ദുൽ റഷീദിന്റെ മകൻ മുഹമ്മദ് റാഫി ( 29) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ പടന്നക്കാട് പെട്രോൾ പമ്പിൽ വച്ചാണ് നെറ്റ് പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ സൈഫുദ്ദീനും സംഘവും മത്സരിച്ചു ഓടിച്ചുവെന്ന ലോറികളെ പിന്തുടർന്നാണ് പിടികൂടിയത്.