നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് റെയിൽവേ ഗേറ്റിന് കിഴക്കുഭാഗത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. കാറിൽ സഞ്ചരിച്ച യാത്രക്കാരാണ് മരണപ്പെട്ടത്. മരിച്ചവർ നീലേശ്വരം തൈക്കടപ്പുറം സ്വദേശികളാണെന്ന് സംശയിക്കുന്നു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.