16 വയസ്സു പ്രായമുള്ള രണ്ട് ആൺകുട്ടികളെ കാണാതായി. അജാനൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ അബ്ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് അറഫാത്ത്, സഹപാഠി കൊളവയലിലെ മുഹമ്മദ് റിഷാദ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാത്രി 7 മണിയോടെ ഉടൻ വരാം എന്നും പറഞ്ഞ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ മുഹമ്മദ് അറഫാത്ത് പിന്നീട് തിരിച്ചെത്തിയില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് റിഷാദിനെയും കാണാനില്ലെന്ന് മനസ്സിലായത്. ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.