
കാഞ്ഞങ്ങാട്: ഒറ്റ നമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേരെ 27850 രൂപയുമായി അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ദാമോദരനും സംഘവും അറസ്റ്റ് ചെയ്തു. കർണാടക കരിക്കെ തലപ്പാറയിലെ എൻ. സുകുമാരൻ (42) , കരിക്കെ ചെത്തുകയത്തെ എ.സി. അനുരാജ് (26) എന്നിവരെയാണ് അമ്പലത്തറ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് നിന്നും
പിടികൂടിയത്.