
നീലേശ്വരം: മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി നീലേശ്വരത്ത് രണ്ടു പേരെ നീലേശ്വരം റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖും പാർട്ടിയും അറസ്റ്റ് ചെയ്തു. 0.027 ഗ്രാം മെത്താഫിറ്റമിനും 5 ഗ്രാം കഞ്ചാവുമായി ചെറുവത്തൂർ മട്ടലായിയിലെ കുന്നുമ്മൽ വീട്ടിൽ പിബാബുവിൻ്റെ മകൻ കെ.സുബിൻരാജി (29) നെയാണ് ഇന്നലെ രാത്രി 8.30 ഓടെ നീലേശ്വരം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ വെച്ച് അറസ്റ്റ് ചെയ്തത്. മറ്റൊരു സംഭവത്തിൽ പുലർച്ചെ ഒന്നരയോടെ ചെറുവത്തൂർ അച്ചാംതുരുത്തി കണ്ടോത്തും പുറത്ത് സഹദേവൻ്റെ മകൻ കെ.പി ഹരിൻ കുമാറിനെ (31)മാർക്കറ്റ് ജംങ്ഷനിലെ വസന്തവിഹാർ ഹോട്ടലിനുമുന്നിൽ വെച്ച് അറസ്റ്റ് ചെയ്തു. ഹരിൻ കുമാറിൽനിന്നും 12 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു ഇരുവരും മയക്കുമരുന്നു വിതരണ സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ രാജൻ. പി,പ്രിവന്റീവ് ഓഫീസർ(ഗ്രേഡ് ) മനീഷ് കുമാർ എം പി, പ്രജിത്ത് കുമാർ കെ വി,സിവിൽ എക്സൈസ് ഓഫീസർമാരായ ദിനൂപ്. കെ, നസറുദ്ദീൻ എ കെ, ശൈലേഷ് കുമാർ. പി,സീനിയർ ഗ്രേഡ് ഡ്രൈവർ രാജീവൻ. പി എന്നിവർ ഉണ്ടായിരുന്നു.