കാസർകോട്: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 48 ലക്ഷം പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് പന്നിയങ്കര പയ്യനെക്കാൾ സീനത്ത് ഹൗസിൽ മുഹമ്മദ് കുട്ടിയുടെ മകൻ സിദ്ധിക്കലി (44), കോഴിക്കോട് കുന്നമംഗലം വെള്ളിപ്പറമ്പ് കുട്ടു മൂച്ചിക്കൽ ഹൗസിൽ ഹസൻ കോയ മകൻ എൻ പി അസ്കർ (36) എന്നിവരെയാണ് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുമായി കുമ്പള എസ്ഐമാരായ കെ. ശ്രീജേഷും വി കെ വിജയനും അറസ്റ്റ് ചെയ്തത്. കുമ്പള ടൗണിൽ വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാത്രി 11:45ന് കെ എ ൽ 85ബി 8009 ഗുഡ്സ് വാഹനത്തിൽ കടത്തുകയായിരുന്ന 10 ചാക്ക് പുകയില ഉൽപ്പന്നങ്ങളാണ് സിദ്ധിക്കലിയിൽ നിന്നും എസ് ഐ ശ്രീജേഷ് സംഘവും പിടികൂടിയത്. രാത്രി 9 30ന് മൊഗ്രാൽ ദേശീയപാതയിൽ വച്ചാണ് കെഎൽ16 ഇസഡ് 1995 നമ്പർ മഹീന്ദ്ര ജിറ്റോ വാഹനത്തിൽ നിന്ന് 9 ചാക്ക് മസാലകളുമായി കൂടിയത്.