
സിപിഐ പ്രവർത്തകനായ കാസർകോട് നീർച്ചാൽ ബാഞ്ചത്തടുക്കയിൽ സീതാരാമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികളെ കാസർകോട് അഡീഷണൽ ഡിസ്റ്റിക് ആൻഡ് സെക്ഷൻ കോടതി രണ്ട് ജഡ്ജി കെപ്രിയ 9 വർഷം കഠിനതടവിനും അറുപതിനായിരം രൂപ വീതം പിഴ അടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. നീർച്ചാൽ ബാഞ്ചത്തടുക്കയിലെ ബാലകൃഷ്ണയുടെ മകൻ ബി രവി തേജ , നീർച്ചാൽ കൈതം കജയിലെ ചന്ദ്രന്റെ മകൻ പ്രദീപ് രാജ് എന്ന കുട്ട (31) എന്നിവരെയാണ് ശിക്ഷിച്ചത് . 2016 സെപ്റ്റംബർ അഞ്ചിന് രാത്രി ഏഴര മണിയോടെ വച്ച് പ്രതികൾ സീതാരാമയെ വഴിയിൽ തടഞ്ഞുനിർത്തി കല്ല് കത്തി വാൾ എന്നിവ കൊണ്ട് വയറ്റിലും നെഞ്ചിനും കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ബദിയടുക്ക പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്. ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയും അന്ന് വിദ്യാനഗർ പോലീസ് ഇൻസ്പെക്ടറുമായ ബാബു പെരിങ്ങേത്താണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് .