
നീലേശ്വരം: തുളുനാടൻ മണ്ണ് ആചാര അനുഷ്ഠാന ചടങ്ങുകളുടെ സംഗമ ഭൂമിയാണെന്ന് കർണാടക ചലച്ചിത്ര നടൻ കാസർകോട് ചിന്ന അഭിപ്രായപ്പെട്ടു.
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ തുളുനാടൻ പെരുമ സാംസ്കാരിക സായാഹ്നത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പെരുങ്കളിയാട്ടം എന്ന് പറയുന്നത് നാടിന്റെ വികസനത്തിന് വലിയ പാതതന്നെ സൃഷ്ടിക്കുമെന്നും ചിന്ന കൂട്ടിച്ചേർത്തു. എം രാജഗോപാൽ എംഎൽഎ ചടങ്ങ് ഉൽഘാടനം ചെയ്തു.പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ഉദിനൂർ ബാലഗോപാലൻ അദ്ധ്യക്ഷനായി.
മുൻ എം പി പി കരുണാകരൻ പ്രഭാഷണം നടത്തി.
പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്ന കുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത്, നെല്ലിക്കാ തുരുത്തി പ്രസിഡന്റ് കെ വി അമ്പാടി, പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രം പ്രസിഡന്റ് എം വി ധനേഷ്, കൊടക്കാട് പണയങ്ങാട്ട് ക്ഷേത്രം പ്രസിഡന്റ് പി വി ശശിധരൻ എന്നിവർ സംസാരിച്ചു. ഫിനാൻസ് കമ്മിറ്റി വൈസ് ചെയർമാൻ കെ വി വേണു സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ ടി വി സുനിത നന്ദിയും പറഞ്ഞു.