The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

തുളുനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നല്‍കി വരാറുള്ള 19-ാമത് തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗോവിന്ദപൈ കവിതാ അവാര്‍ഡുകള്‍ വിജയന്‍ ബിരിക്കുളം, പ്രേമചന്ദ്രന്‍ ചോമ്പാല എന്നിവര്‍ക്കും, ബാലകൃഷ്ണന്‍ മാങ്ങാട് കഥാ അവാര്‍ഡ് പത്മനാഭന്‍ കാനായി, പ്രഭന്‍ നീലേശ്വരം എന്നിവര്‍ക്കും, ഹമീദ് കോട്ടിക്കുളം നോവല്‍ അവാര്‍ഡ് സി.വി.മാധവന്‍, അബൂബക്കര്‍ കാപ്പാട് എന്നിവര്‍ക്കും, എ.എന്‍.ഇ. സുവര്‍ണ്ണവല്ലി ലേഖന അവാര്‍ഡ് എ.വി.ചന്ദ്രന്‍ ചെറുകുന്ന് എന്നിവര്‍ക്കും നൽകും . കൂര്‍മ്മല്‍ എഴുത്തച്ഛന്‍ അവാര്‍ഡിന് മനോഹരന്‍ പരപ്പ, ശ്രീജിത്ത് നാരായണന്‍, ശ്രീജിന ജ്യോതിഷ്, എം.പി.വേലായുധന്‍, ബാബു വെങ്ങാട്, അശോക് ദേവ് കുറ്റിക്കോല്‍ എന്നിവര്‍ക്ക് നൽകും.

ഡോ. സി. ബാലന്‍, ടി.കെ.ഡി. മുഴപ്പിലങ്ങാട്, എന്‍.ഗംഗാധരന്‍, കെ.കെ.നായര്‍, സുരേഷ്കുമാര്‍ നീലേശ്വരം, എസ്.എ.എസ്.നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായവരെ തിരഞ്ഞെടുത്തത്. അവാര്‍ഡ് വിതരണവും, വാര്‍ഷികവും 2024 ഒക്ടോബര്‍ അവസാന വാരം നടൽകും

Read Previous

കൊറ്റാളിയിലെ ടി.മീനാക്ഷി അന്തരിച്ചു

Read Next

നടന്‍ മോഹന്‍ രാജ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!