
ക്ഷയരോഗമുക്ത പഞ്ചായത്ത് അവാർഡ് മടിക്കൈ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. 2024 വർഷത്തെ ക്ഷയരോഗമുക്ത പഞ്ചായത്ത് അവാർഡ് മടിക്കൈ കരസ്ഥമാക്കി. കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖരനിൽ നിന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ അവാർഡ് ഏറ്റുവാങ്ങി. ചികിത്സ ആരംഭിച്ച 85 ശതമാനം രോഗികളിലും രോഗം ഭേദമാക്കുക, രോഗ സാധ്യതയുള്ള മുഴുവൻ പേരുടെയും കഫ പരിശോധന, രോഗികൾക്ക് പോഷകാഹാര വിതരണം, വാർഷിക രോഗികളുടെ എണ്ണത്തിൽ കുറവ്, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ മാനദണ്ഡങ്ങളാണ് അവാർഡിന് പരിഗണിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാമദാസ്, ജില്ലാ ടി ബി ഓഫീസർ ഡോ.ആരതി, ഡെപ്യൂട്ടി ഡി.എം.ഒ, ഡോ. സന്തോഷ്, മാസ് മീഡിയ ഓഫീസർ, അബ്ദുൽ ലത്തീഫ്, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.