
നീലേശ്വരം: രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ ആത്മശാന്തിക്കായ് പ്രാർത്ഥിച്ചുകൊണ്ട് ജെ.സി.ഐ നീലേശ്വരം എലൈറ്റിന്റെ നേതൃത്വത്തിൽ നീലേശ്വരം തേജസ്വിനി ഓട്ടോ സ്റ്റാന്റിൽ വെച്ച് ഓട്ടോ റിക്ഷാ തൊഴിലാളികളും ആംബുലൻസ് ഡ്രൈവർമാരും ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് അനൂപ് രാജിന്റെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.