
ജെസിഐ നിലേശ്വരത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ച ലീഡേഴ്സ് ക്ലബ്ബിലെ വിദ്യാർത്ഥികൾക്കായി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. മെമ്മറി ടെക്നിക്സ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ട്രെയിനിങ് ജെസിഐ അന്തർ ദേശീയ പരിശീലകൻ കെ.ജയപാലൻ ക്ലാസ്സ് എടുത്തു സുവർണ വൈസ് ചെയർമാൻ ശ്രീലാൽ കരിമ്പിൽ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി കെ ദീപേഷ് എന്നിവർ സംസാരിച്ചു.സുവനീർ ജൂബിലി ആഘോഷകമ്മിറ്റി വർക്കിംഗ് ചെയർമാൻ പ്രവീൺ മേച്ചേരി അധ്യക്ഷത നിർവഹിച്ചു.സുവനീർ കമ്മിറ്റി ചെയർമാൻ പി ആർ ശ്രീനി സ്വാഗതവും നീലേശ്വരം ജെസിഐ സെക്രട്ടറി പി കെ ഷൈബു നന്ദിയും പറഞ്ഞു.
Tags: news Training program