നീലേശ്വരം: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് ചികിത്സാസഹായം തേടിയെത്തിയ വയോധികൾ കുഴഞ്ഞുവീണ മരിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് കച്ചവടം നടത്തി വരികയായിരുന്ന പേരോൽ വാണിയം വയലിലെ വള്ളിയോടൻ വീട്ടിൽ ചന്തൂട്ടി (70) യാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. തനിച്ചു താമസിക്കുകയായിരുന്നു ചന്തുട്ടിക്ക് പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു ഉടൻ തൊട്ടടുത്ത ബന്ധത്തിലേക്ക് പോയ ഇദ്ദേഹം കോളിംഗ് ബെൽ അടിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മുതിരക്കാൽ രുഗ്മിണി. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി.