The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടും

കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും നാളെയും (ഡിസംബർ 2, 3) അതിശക്തമായ മഴയുടെ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ഈ ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. തീരദേശങ്ങളിലും മലയോരങ്ങളിലും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ മീൻപിടുത്തത്തിന് പോകാൻ പാടുള്ളതല്ല. ജില്ലയിൽ ക്വാറികളിലെ ഖനനവും രണ്ടുദിവസത്തേക്ക് നിർത്തിവെക്കേണ്ടതാണ്.

നിർമ്മാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ബോർഡുകൾ യാത്രക്കാർക്ക് കാണുന്ന തരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് നിർദ്ദേശം നൽകി
റോഡുകളിൽ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളിൽ അടിയന്തരമായി അപകട സാധ്യത ലഘുകരിക്കാൻ വേണ്ട ഇടപെടൽ നടത്തും.

സ്കൂളുകൾ നിരീക്ഷിക്കാൻ വില്ലേജ് ഓഫീസർമാർക്ക് നിർദേശം

കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസർമാരും തങ്ങളുടെ വില്ലേജ് പരിധിയിലെ എല്ലാ സ്കൂളുകളും സന്ദർശിച്ചു പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട് കുട്ടികൾ സുരക്ഷിതമായി വീടുകളിൽ തിരിച്ചെത്തുന്നുണ്ടെന്നു ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർദ്ദേശിച്ചു
അതാത് താലൂക് തഹസീൽദാർമാർ ഏകോപിപ്പിക്കും.അടിയന്തിര ഘട്ടത്തിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഫയർ സ്റ്റേഷൻ ഓഫീസർമാർ എന്നിവർ ജാഗ്രത പുലർത്തേണ്ടതും, ആവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു

Read Previous

കുറ്റിക്കോൽ കുടുംബം ബെൻസ് കാറിന് ഇഷ്ട നമ്പർ ലേലം കൊണ്ടത് നാലര ലക്ഷം രൂപയ്ക്ക്

Read Next

45 വർഷത്തിനു ശേഷം മൊഞ്ചത്തിമാർ ഒത്തുകൂടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73