നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം തേർവയലിലെ പി.സി പത്മനാഭനാണ് (75) വ്യാഴാഴ്ച്ച വൈകീട്ടോടെ മരിച്ചത്. ജില്ലാ സഹകരണ ബേങ്ക് റിട്ടേർഡ് സീനിയർ മാനേജരായിരുന്നു. ഭാര്യ: എം.ടി.ഭാർഗവി.മക്കൾ: റോജൻ രഞ്ജിത്ത് ബാബു (വൈസ് പ്രസിഡണ്ട് മഷ്രീക്ക് ബാങ്ക് ദുബായ്), ഷൈൻ ജിത്ത് (എഞ്ചിനിയർ) മരുമക്കൾ: വീണ (തളിപ്പറമ്പ്) ശ്രീയുക്ത (വടകര) സഹോദരങ്ങൾ: പി.സി. ഭാനുമതി (വെള്ളൂർ) പി.സി. രമണി (തളിപ്പറമ്പ്) പി സി രാജൻ (റിട്ട. മാനേജർ കാർഷിക ഗ്രാമ വികസന ബേങ്ക് കാഞ്ഞങ്ങാട്) പരേതനായ പി സി രാഘവൻ.