സത്യത്തെ സ്വീകരിക്കുന്നതിനും അസത്യത്തെ തിരസ്ക്കരിക്കാനുമുനുള്ള പ്രാപ്തി ജനങ്ങൾ സ്വയം ആർജിക്കണമെന്ന് മാധ്യമ പ്രവർത്തകനും നിയമവിദഗ്ധനുമായ ഡോ. സെബാസ്റ്റ്യൻ പോൾ.
മാധ്യമ രംഗത്ത് കേരളത്തിലും സഹിഷ്ണത കുറഞ്ഞു വരികയും ഭയം ദേശീയ തലത്തിൽ തന്നെ മൂടൽമഞ്ഞ് പോലെ പെയ്തിറങ്ങുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ‘സത്യാനന്തര കാലത്തെ മാധ്യമ വിചാരം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സത്യത്തെ പൂർണ്ണമായും തമസ്ക്കരിക്കപ്പെടുകയാണ്. സത്യം അറിയാനുള്ള അവകാശത്തെ മലിനപ്പെടുത്തുകയാണെന്നും ഡോ.സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ഡോ. വി.പി.പി മുസ്തഫ മോഡറേറ്റർ ആയിരുന്നു. എ. മുകുന്ദൻ അധ്യക്ഷത വഹിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകരായ വി.കെ രവീന്ദ്രൻ,അരവിന്ദൻ മാണിക്കോത്ത്, ആഘോഷ കമ്മിറ്റി കൺവീനർ പ്രമോദ് കാടങ്കോട് എന്നിവർ സംസാരിച്ചു. പെരുങ്കളിയാട്ടം മീഡിയ കമ്മറ്റി കൺവീനർ ഇ. രാഘവൻ സ്വാഗതവും പി. പ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് ജയൻ ഈയ്യക്കാടിന്റെ സാക്സോഫോൺ ഫ്യൂഷൻ മ്യൂസിക് ഷോ അരങ്ങേറി.