കാഞ്ഞങ്ങാട്: പ്രകൃതിക്ഷോഭത്താൽദുരിതം അനുഭവിക്കുന്നവയനാട് ജനതയെ ചേർത്തുപിടിച്ച്കാഞ്ഞങ്ങാട് നഗരസഭഹരിത കർമ്മ സേനമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്ഒരു ലക്ഷം രൂപസംഭാവന നൽകി.പലതുള്ളി പെരുവെള്ളം എന്നപദം അന്വർത്ഥമാക്കിഹരിത കർമ്മ സേനയിലെ100 അംഗങ്ങൾതങ്ങളുടെ വേതനത്തിൽ നിന്നും ആയിരം രൂപമാറ്റിവെച്ചാണ്നിരവധി ആളുകൾക്ക് പ്രയോജനം ലഭിക്കുന്നഒരു വലിയ തുകയാക്കി മാറ്റിസംഭാവന നൽകിയത്. വീടുകളിൽ ചെന്ന്എല്ലാവരും ഉപേക്ഷിക്കുന്നതും,വലിച്ചെറിയുന്നതുമായ സാധനങ്ങൾ സ്വരൂപിച്ച കൈകളാണ്ഈയൊരു മാതൃകാ പ്രവർത്തനം നടത്തിയത് എന്നുള്ളത്പ്രത്യേകഅഭിനന്ദനങ്ങൾ അർഹമാണ്.
ചെമ്മട്ടം വയലിലെട്രെഞ്ചിങ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദ്ഐഎഎസ് തുക ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാതഅധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷൻ മാരായകെ ലത,കെ വി സരസ്വതി, കെ പ്രഭാവതി, കെ.അനീഷൻ കൗൺസിലർമാരായ , സുശീല, ഫൗസിയ ,മായ ലക്ഷ്മി,കർമ്മ സേന പ്രസിഡണ്ട് ഗീത ഐങ്ങോത്ത് ഹരിതകേരളമിഷൻ ജില്ല റിസോഴ്സ് പേഴ്സൺ കെ. ബാലചന്ദ്രൻ , എച്ച് ഐ മണിപ്രസാദ് , ജെ എച്ച് ഐമാരായ രൂപേഷ്, ഷിജു എന്നിവർ സംസാരിച്ചു.നഗരസഭാ ജീവനക്കാർ,ഹരിത കർമ്മ സേന അംഗങ്ങൾതുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി എൻ.മനോജ്സ്വാഗതവുംകർമ്മ സേന സെക്രട്ടറി പ്രസിന ആവിയിൽനന്ദിയും പറഞ്ഞു.