The Times of North

Breaking News!

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിജയദശമി, ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് കുരുന്നുകള്‍. ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ ഇന്ന് നടക്കുകയാണ്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കുന്ന ദിനമാണ് വിജയദശമി.

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനായി എത്തിയത്. പുലർച്ചെ മുതൽ തന്നെ ക്ഷേത്രങ്ങളിൽ നീണ്ട നിരയാണ് ഉള്ളത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് പുലർച്ചെ നാല് മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി.സാംസ്കാരിക സംഘടനകളുടെയും പള്ളികളുടേയും നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്.

ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകൾ നടക്കുന്ന ദിവസം. വാദ്യ-നൃത്ത സംഗീത കലകൾക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ആരാധനാലയങ്ങൾ മാത്രമല്ല വിവിധ സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഇന്ന് വിദ്യാരംഭത്തിന്റെ ഭാഗമാകാറുണ്ട്.

അറിവിന്റെ ആദ്യാക്ഷരങ്ങൾ പകരാൻ എഴുത്തുകാരും സാംസ്‌കാരികനായകന്മാരുമെല്ലാം ഇന്ന് വിദ്യാരംഭത്തിൽ പങ്കാളികളാകുന്നു. ദുർഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേൽ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയിൽ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്.

Read Previous

നീലേശ്വരം പട്ടേന എ കെ ജി നഗറിലെ റിട്ട:പി ഡബ്ല്യൂ ഡി എർജീനിയർ പി.വി.മാധവൻ (76) നിര്യാതനായി.

Read Next

മദ്രസകൾ നിർത്തലാക്കണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73