
നീലേശ്വരം : തീർത്ഥങ്കര, ജൂപ്പിറ്റർ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കവിയരങ്ങ് കവിയും ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗൺസിലറുമായ ഗിരിധർ രാഘവൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ഒഴിഞ്ഞവളപ്പ്, പ്രസാദ് കരുവളം, പ്രശാന്തി നീലേശ്വരം, സൂര്യഗായത്രി, സി വി രാജേഷ്, പ്രേമചന്ദ്രൻ ചോമ്പാല,
പി കെ നാരായണൻ ബാഡൂർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. സെക്രട്ടറി വിജയൻ കൈപ്പാട്ടിൽ സ്വാഗതവും സി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.