The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സമയക്രമീകരണവും ഫലംകണ്ടില്ല; ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി.

തിരുവനന്തപുരം: ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി. ഇന്നലെയും റേഷൻ വിതരണം മുടങ്ങിയിരുന്നു. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ റേഷൻ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വന്നിരുന്നു.

ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയിരുന്നത്. എന്നാല്‍ സമയക്രമം മാറ്റിയതിലും ഫലമുണ്ടായില്ല. ഇ പോസ് പ്രവര്‍ത്തിക്കാതായതോടെ റേഷൻ വിതരണം ഇന്നും മുടങ്ങുകയായിരുന്നു.

രാവിലെ 8 മുതൽ ഒരു മണി വരെ 7 ജില്ലകളിൽ മാത്രമായി റേഷൻ സമയം ക്രമീകരിച്ചിരുന്നു. ഇവിടങ്ങളിൽ രാവിലെ മുതൽ തന്നെ ഇപോസ് പണി മുടക്കി. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ബാക്കി 7 ജില്ലകളിൽ റേഷൻ വിതരണ സമയം.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ബുധൻ, ശനി ദിവസങ്ങളിൽ വൈകിട്ടുമാണ് റേഷൻ കടകൾ പ്രവർത്തിക്കുക. അതേസമയം, തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെയും, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകിട്ടുമാണ് റേഷൻ കടകളുടെ പ്രവർത്തനം. സെർവർ ഓവർലോഡ് ഒഴിവാക്കാനും, റേഷൻ വിതരണം ത്വരിതപ്പെടുത്താനും സമയക്രമം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, മാർച്ച് 8-ന് റേഷൻ കടകൾക്ക് അവധിയാണ്.

Read Previous

നാടിന്റെ ഉത്സവമായി മടിക്കൈ ഊരുത്സവം

Read Next

ഉച്ചൂളികുതിരിലെ കെ സി പ്രഭാകരൻ ഓർച്ച അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!